April 20, 2025, 3:45 am

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു

നിയമസഭയിൽവെച്ച് പ്രമുഖർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു.ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വെച്ചായിരുന്നു പൗര പ്രമുഖർക്ക് മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്. പൗര പ്രമുഖര്‍ക്കായി ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്.

മുഖ്യമന്ത്രിയുടെ ഓണസദ്യയിൽ അഞ്ച് തരം പായസമുള്‍പ്പെടെ 65 വിഭവങ്ങള്‍ ഉണ്ടായിരുന്നു. സ്വകാര്യ കേറ്ററിങ് സ്ഥാപനമാണ് സദ്യ വിളമ്ബിയത്. ഓണസദ്യയ്ക്ക് 19,00, 130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിന് പണം നൽകിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്ത് വന്നിരുന്നു.സ്പീക്കര്‍ എഎൻ ഷംസീറും നിയമസഭയില്‍ പ്രത്യേകമായി ഓണസദ്യ ഒരുക്കിയിരുന്നു. പുതുവർഷത്തിന്‍റെ ഭാഗമായി ജനുവരി മൂന്നാം തീയതി പൗര പ്രമുഖര്‍ക്കായി മാസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പ്രത്യേക സത്കാരം ഒരുക്കുന്നുണ്ട്.