April 22, 2025, 9:43 am

സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടും

സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലകൂട്ടാൻ എൽഡിഎഫ് നേരത്തെ അനുമതി നൽകിയെങ്കിലും നവകേരള സദസ് തീരാൻ കാത്തിരിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. പിണറായി സര്‍ക്കാര്‍ പ്രധാന നേട്ടമായി എണ്ണിയിരുന്ന അവശ്യസാധന സബ്സിഡിയിൽ കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നായിരുന്നു സപ്ലൈകോയുടെ നിലപാട്. ഒന്നുകിൽ നഷ്ടം നികത്താൻ പണം അല്ലെങ്കിൽ വിലകൂട്ടാൻ അനുമതി എന്ന കടുംപിടുത്തത്തിൽ വില കൂട്ടാൻ ഇടത് മുന്നണി കൈകൊടുക്കുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍, അവശ്യസാധന സബ്‌സിഡിയില്‍ കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്. അതത് സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിനുള്ള തുക അവിടെ നിന്ന് തന്നെ സമാഹരിക്കാനും നിര്‍ദ്ദേശമുണ്ട്