നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ

നവകേരള സദസിൽ ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ കിട്ടിയത് 6,21,167 പരാതികൾ. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല.ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറത്ത് നിന്നും കിട്ടിയത്. തൊട്ടുപിന്നിൽ പാലക്കാട് ജില്ലയാണ്. 61,204 പരാതികളാണ് ലഭിച്ചത്.
കൊല്ലത്ത് നിന്ന് 50938, പത്തനംതിട്ടയില്‍ നിന്ന് 23610, ആലപ്പുഴയില്‍ നിന്ന് 53044, തൃശൂരില്‍ നിന്ന് 54260, കോട്ടയത്ത് നിന്ന് 42656, ഇടുക്കിയില്‍ നിന്ന് 42234, കോഴിക്കോട് നിന്ന് 45897, കണ്ണൂരില്‍ നിന്ന് 28803, കാസർഗോഡ് നിന്ന് 14704 , വയനാട് നിന്ന് 20388 എന്നിങ്ങനെയാണ് സർക്കാരിന് മുന്നിലെത്തിയ പരാതികളുടെ കണക്ക്.എറണാകുളം ജില്ലയിൽ ഇനി രണ്ട് ദിവസത്തെ പര്യടനം കൂടിയുണ്ട്. അതിനുശേഷം മാത്രമേ എറണാകുളത്തെ പരാതികളുടെ കണക്ക് പൂർണമായി ലഭ്യമാവുകയുള്ളൂ. അങ്ങനെ വരുമ്പോൾ ഒരുപക്ഷേ ഏഴ് ലക്ഷത്തിനു മുകളിലേക്ക് പരാതികളുടെ എണ്ണം കൂടിയേക്കാം.പല ജില്ലകളിലും ആദ്യ ആഴ്ചകളിൽ തീർത്ത പരാതികളുടെ എണ്ണം വളരെ കുറവായിരുന്നു. ചില പരാതികൾ പലതരത്തിലുള്ള നിയമക്കുരുക്കിൽപ്പെട്ടതിനാൽ തീർപ്പാക്കാൻ സമയമെടുക്കുമെന്നാണ് സർക്കാർ വിശദീകരണം