November 27, 2024, 7:11 pm

21-ാം നൂറ്റാണ്ട് ഭാരതത്തിന്റേത്

വേദമന്ത്രങ്ങളെഴുതിയ ഋഷിവര്യന്മാരുടെ ​ഗോത്രമാണ് ഓരോ ഭാരതീയനുമുള്ളത്. ഭാരതീയർ ഈ ഋഷിവര്യന്മാരുമായി ​ഗോത്രത്തിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. അതാതു ഋഷിവര്യന്മാരുടെ വേദമാണ് നാലുവർണത്തിലുള്ളവരും പഠിക്കേണ്ടത്. അതാതു വേദവുമായി ബന്ധപ്പെട്ട കൽപസൂക്തമാണ് നമ്മുടെ ഓരോരുത്തരുടെയും ബന്ധിപ്പിക്കുന്ന ചരട്. അതും വെെദീക ഋഷിമാരുടെ പേരിനാൽ അറിയപ്പെടുന്നു. ലോകപണ്ഡിതരുടേയും ചിന്തകരുടേയും ശാസ്ത്രഞ്ജൻമാരുടേയും ശ്രദ്ധ 21-ാം നൂറ്റാണ്ടിൽ വേദമന്ത്രാലാപനത്തിലേക്കും വേദസന്ദേശങ്ങളിലേക്കും എത്തി നിൽക്കുന്നു. സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ 21ാം നൂറ്റാണ്ട് ഭാരതത്തിന്റേയും വേദങ്ങളുടേതുമാണ്. ബ്രിട്ടൻ പ്രധാനമന്ത്രി ഭ​ഗവദ്​ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു. ഈ പെെതൃകത്തിന്റെ അവകാശികളായതിൽ നമുക്ക് അഭിമാനിക്കാം.

You may have missed