April 22, 2025, 9:51 am

ഗാന്ധിജിയെ അപമാനിച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ എസ്എഫ്‌ഐ യൂണിറ്റ് നേതാവ് അപമാനിച്ചു എന്ന് പരാതി. ആലുവ എടത്തല ഭാരതമാത കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിന് എതിരെയാണ് കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ പരാതി നല്‍കിയത്. ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.

കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ അദീന്‍ കറുത്ത കണ്ണട ധരിപ്പിച്ചു എന്നാണ് പരാതി. പൊതുമധ്യമത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചതില്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്. സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.