വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ; വിനോദസഞ്ചാരികൾക്ക് തുറന്നുനൽകും

വര്‍ക്കല പാപനാശം തീരത്തെത്തുന്ന സഞ്ചാരികള്‍ക്ക് തിരമാലകള്‍ക്ക് മുകളില്‍ പുത്തന്‍ അനുഭവം നല്‍കുന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജ് തയ്യാറായി.ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കും. ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജാണ് പാപനാശം പ്രധാന തീരത്ത് തയ്യാറായത്. കടലിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം നൂറു മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാംജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ സംരംഭകരാണ് പാലം നിര്‍മിച്ചത്. നിശ്ചിതസമയത്തേക്ക് നിശ്ചിത നിരക്ക് ഈടാക്കിയാകും പാലത്തിലേക്കുള്ള പ്രവേശനം. രാവിലെ മുതല്‍ സന്ധ്യവരെ പ്രവേശനം അനുവദിക്കും.സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജിൽ സജ്ജീകരിച്ചിട്ടുണ്ട്.