നവകേരള സദസ് പരിപാടിക്ക് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ ഐജി വരെയുള്ളവര്‍ക്കാണ് അംഗീകാരം. ക്രമസമാധാന വിഭാഗം ഏഡിജിപിയുടേതാണ് നിര്‍ദേശം.
സ്തുത്യർഹർ സേവനം നടത്തിയവർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് എസ് പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നല്‍കിയിരിക്കുന്നത്. കല്യാശേരി മുതല്‍ നവകേരള സദസ് സമാപിച്ച വട്ടിയൂര്‍ക്കാവ് വരെ പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിനിടെയാണ് ഗുഡ് സര്‍വീസ് എന്‍ട്രി അംഗീകാരം നല്‍കാനുള്ള നിര്‍ദേശം.മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങള്‍ കാര്യക്ഷമമായി നേരിടൽ തുടങ്ങിയവയ്ക്കാണ് സാധാരണഗതിയില്‍ പോലീസിന് ഗുഡ് സര്‍വ്വീസ് എന്‍ട്രി പോലുള്ള ആദരം നല്‍കാറുള്ളത്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച പോലീസുകാര്‍ക്കും സീസണ്‍ കഴിയുമ്പോള്‍ ഈ ആദരം നല്‍കാറുണ്ട്. ഈ ഗണത്തിലേക്കാണ് നവകേരള സദസ്സിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.നവകേരള സദസ് സമാപനത്തോടടുക്കുമ്പോള്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെയും പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു