പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്തുമസ് വിരുന്ന്; ക്രൈസ്തവ സഭകളിലെ പ്രമുഖരുള്‍പ്പെടെ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം നടക്കും. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർക്കാണ് പ്രധാനമന്ത്രി വിരുന്നൊരുക്കുക.പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം 21ന് തുടങ്ങിയിരുന്നു. കേരളം, മഹാരാഷ്‌ട്ര, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഭകളിലെ അദ്ധ്യക്ഷന്മാർ ചടങ്ങിന്റെ ഭാഗമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ സ്നേഹയാത്രക്ക് തുടക്കമിട്ടത്. ഈ മാസം 31 വരെ പത്ത് ദിവസങ്ങളിലാണ് ബിജെപിയുടെ സ്നേഹയാത്രസിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ നിന്നാണ് ഭവന സന്ദർശനത്തിന്റെ തുടക്കം കുറിച്ചത്. ഈമാസം 31 വരെയുളള ഭവന സന്ദർശനങ്ങളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പങ്കെടുക്കും.