വാകേരിയിൽ വീണ്ടും കടുവ? തൊഴുത്തിൽക്കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നു

നാട്ടുകാരെ ഭീതിയിലാഴ്ത്തി വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.വാകേരി സീസിയിൽ തൊഴുത്തിൽക്കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. വാകേരി സിസി സ്വദേശി ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവ പശുവിനെ ആക്രമിച്ച് കൊന്നു.കാൽപ്പാടുകൾ വനംവകുപ്പ് പരിശോധിക്കുകയാണ്. വനപാലകർ സ്ഥലത്തെത്തി.
പശുക്കിടാവിനെ തിരഞ്ഞപ്പോള്‍ തൊഴുത്തിനകത്ത് പാതി തിന്ന നിലയിലുള്ള ശരീരം കണ്ടെത്തി. പശുക്കിടാവിനെ കടുവ ആക്രമിച്ചെന്നാണ് നിഗമനം. വാകേരിക്ക് അടുത്ത് മൂടക്കൊല്ലിയിൽ പ്രജീഷ് എന്ന യുവാവിനെ ഡിസംബർ ഒൻപതിന് കടുവ കൊന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റുകയും ചെയ്തിരുന്നു. വാകേരിയില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ നരഭോജി കടുവയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം മാറിയാണ് പശുക്കിടാവിനെ കൊന്ന സ്ഥലം. ഇതോടെ വലിയ ഭീതിയിലാണ് പ്രദേശ വാസികള്‍.