സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ് ഐക്ക് സസ്പെന്‍ഷന്‍

സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. പെരുമ്പടപ്പ് എസ് ഐയായ എന്‍ ശ്രീജിത്ത് നിരന്തരമായി സ്വര്‍ണ്ണക്കടക്കടത്ത് സംഘവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയത്
കൂടാതെ, ശ്രീജിത്ത് സംഘങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും കണ്ടെത്തി. ശ്രീജിത്തിനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി എസ് ഐ സാമ്പത്തിക ഇടപാട് നടത്തിയതിന്‍റെ തെളിവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.