മന്ത്രിസഭ പുനസംഘടനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ രംഗത്ത്

കെ ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുത്ത തീരുമാനത്തിനെതിരെ കോൺഗ്രസ്.ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കാളി ആണ് ഗണേഷ്.തീരുമാനം എൽഡിഎഫ് പിൻവലിക്കണമെന്നും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും വി ഡി സതീശൻ പ്രതികരിച്ചു.നവകേരള സദസിന്റെ പ്രയോജനം എന്താണെന്ന ചോദിച്ച പ്രതിപക്ഷ നേതാവ്എൽഡി എഫ് പ്രചാരണമാണ് നടന്നതെന്നും ആരോപിച്ചു.
യുഡിഎഫ് ഇന്നലെ ഹർത്താൽ നടത്താൻ ആലോചിച്ചിരുന്നില്ല.മുഖ്യമന്ത്രിക്ക് ഈ വിവരം എങ്ങനെ കിട്ടി എന്ന് അറിയില്ല.കേരളത്തിലെ പോലീസ് ഏറ്റവും പരിതാപകരമായ നിലയിലാണ്. നവകേരള സദസിൽ നടന്നത് ലഹരി ഗുണ്ട മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. മരുമോൻ മന്ത്രിയുടെ നേതൃത്വത്തിലാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.ഡിജിപി ഓഫീസ് മാര്‍ച്ചിന്‍റെ സ്റ്റേജിന്‍റെ മുകളിലാണ് ഗ്രനേഡ് പൊട്ടിയത്. മനപ്പൂർവ്വം അപായ പെടുത്താനുള്ള ശ്രമം നടന്നു. നവകേരള സദസ് പരാജയപ്പെട്ടപ്പോൾ ഞങ്ങളെ കൊല്ലാൻ നോക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു