കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കില്ല

എറണാകുളത്തെ സെന്റ് മേരീസ് ബസലിക്ക പള്ളി ക്രിസ്മസ് ദിനത്തിലും തുറക്കില്ല. ക്രിസ്തുമസ് ദിനത്തിലും പള്ളി തുറക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ വ്യക്തമാക്കി.കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ട പള്ളിയാണ് സമാധാനാന്തരീഷം തിരിച്ചുവരുന്നതുവരെ തുറക്കില്ലെന്ന് അറിയിച്ചത്.
ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാകും വരെ പള്ളി അടഞ്ഞുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ അർധരാത്രിയോടെയാണ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റർ ആന്റണി പൂതവേലിൽ പുതിയ അറിയിപ്പ് പുറത്തിറക്കിയത്. തുടർ ചർച്ചകളിലാണ് അടഞ്ഞു കിടക്കുന്ന സെന്റ് മേരീസ് ബസലിക്ക ഡിസംബർ 24 ന് തുറക്കാനും മാർപ്പാപ്പയുടെ തീരുമാന പ്രകാരം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായത്സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത കുർബാന നടത്താനുള്ള തീരുമാനത്തിനു പിന്നാലെയാണ് പള്ളിയിലെ പ്രശ്‌നങ്ങൾക്കു തുടക്കം.