November 28, 2024, 12:13 am

ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍

KSRTC യിൽ യൂണിയനുകൾ ഭരിക്കില്ലെന്നും കോർപ്പറേഷനെ ജനങ്ങൾക്ക്‌ ഉപകാരപ്രദമാക്കുമെന്നും നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ. പൊതുഗതാഗതത്തെ മെച്ചപ്പെടുത്താന്‍ മനസില്‍ ഒരു ആശയമുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളി വിഷയങ്ങളിൽ സ്നേഹത്തോടെ ഇടപെടൽ ഉണ്ടാകുമെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.

അസാധ്യമായി ഒന്നുമില്ലെന്ന് പറഞ്ഞ കെ ബി ഗണേഷ് കുമാര്‍, തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പറഞ്ഞു. ശ്രദ്ധ മുഴുവന്‍ വകുപ്പ് മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലായിരിക്കും അത്തരം കാര്യങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഗതാഗതമന്ത്രി സ്ഥാനത്ത് നിന്ന് ആന്റണി രാജു രാജിവെച്ചത്.

You may have missed