രാജ്യത്ത് ഏറ്റവും ചൂട് കേരളത്തിലെ ഈ നഗരത്തില്‍

വെള്ളിയാഴ്ച കൊച്ചിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകർ . ഇന്നലെ കൊച്ചിയിൽ 35 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത്. കിഴക്കൻ രാജസ്ഥാനിലെ ശേഖറിൽ 2.8 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില.
കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ എട്ട് ദിവസങ്ങളിൽ അഞ്ചിലും രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂരിൽ നാല് ദിവസമായി ഉയർന്ന ചൂട് രേഖപ്പെടുത്തി. 16-ാം ദിവസം കൂടിയ താപനില 36.7 ഡിഗ്രിയാണ്. പുനലൂരില്‍ 35.4 ഡിഗ്രി ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി
അതിനിടെ, തെക്കുകിഴക്കൻ അറേബ്യയിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിലും ന്യൂനമർദം രൂപപ്പെടുന്നതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഭൂമധ്യരേഖയ്ക്ക് സമീപം മറ്റൊരു ചക്രവാതചുഴിയും സംഭവിക്കുന്നു.