April 22, 2025, 3:19 am

കെ ബി ഗണേഷ്കുമാർ എം എൽ എ ക്കെതിരെ കേസ്സെടുത്ത് പത്തനാപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്‌ കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചതായി പരാതി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വച്ചതിനാണ് കേസ്.പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.

സത്യവാങ്മൂലത്തിൽ ജംഗമ വസ്തുക്കളെ സംബന്ധിച്ച് സൂചിപ്പിച്ചിട്ടുള്ള പട്ടികയിൽ ഏതെങ്കിലും വ്യക്തി / സ്ഥാപനം / ട്രസ്റ്റ് /കമ്പനി യുമായി സ്ഥാനാർത്ഥിക്കോ ഭാര്യക്കോ സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നൽകിയിട്ടുള്ളത്ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത് സംബന്ധിച്ച് ഇടത് മുന്നണി യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

കൂടാതെ ബിന്ദുവിൻ്റെ പേരിൽ ദുബായിലുള്ള രണ്ടു ഫ്ളാറ്റുകളെ സംബന്ധിച്ച് സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെങ്കിലും വാങ്ങിയവർഷം രേഖപ്പെടുത്തിയില്ല.രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് നേരത്തെ കത്ത് നൽകിയിരുന്നു