April 22, 2025, 3:33 am

അൻപോട് കേരളം ആദ്യ ലോഡില്‍ 250 കിറ്റുകള്‍

തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള ആദ്യ ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിന് ജനങ്ങൾ കൂടുതൽ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തമിഴ്‌നാട്ടിലെ പ്രളയബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ നൽകാൻ തീരുമാനിച്ചത് . തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാന ദുരന്ത നിവാരണ ഓഫീസും തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസുമാണ് കളക്ഷൻ പോയിന്റുകൾ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറി എം.ജി.രാജമാണിക്യത്തെ ചുമതലപ്പെടുത്തി. പ്രധാനപ്പെട്ട സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ വിദ്യാർഥികളും കൗമാരക്കാരും ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ട്.

അൻപോട് കേരളം എന്ന പേരിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള സഹായ കിറ്റിൽ ഉൾപെടുത്തുവാനുദ്ദേശിക്കുന്ന വെള്ളഅരി, തുവരൻപരിപ്പ്, ഉപ്പ്, പഞ്ചസാര തുടങ്ങിയ പലവ്യജ്ഞനങ്ങളും ടൂത്ത്ബ്രഷ്, പേസ്റ്റ്, വസ്ത്രങ്ങൾ, സാനിട്ടറി പാഡുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ സംഭാവനയായി നൽകാൻ താല്പര്യമുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ ഇന്ന് വൈകിട്ട് 5ന് മുൻപായി വർക്കല നഗരസഭ ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.