അനിയത്തിയുടെ പീഡനം കാരണം വീട് വിട്ടിറങ്ങിയെന്ന് നടി ബീന കുമ്പളങ്ങി

മലയാളത്തില്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് ബീന കുമ്പളങ്ങി. ഒറ്റപ്പെടലിനും രോഗാവസ്ഥയ്ക്കും പുറമെ ഉറ്റവരുടെ അവഗണന കൂടിയായതോടെ ജീവിതത്തിന്റെ ദുരിത കയത്തിലാണ് നടി ബീന കുമ്പളങ്ങി.താരസംഘടനയായ അമ്മ നടിക്ക് വീട് വച്ച് നല്‍കുകയും പെന്‍ഷന്‍ കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ ആ വീട് പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
കള്ളൻ പവിത്രനിലെ ദമയന്തിയിൽ തുടങ്ങി, പിന്നീട് കല്യാണ രാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി ബീന കുമ്പളങ്ങിയെ മലയാളി മനസുകളിൽ അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങളേറെയാണ്. 2019 ൽ സഹോദരൻ നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് അമ്മ സംഘടന നിർമിച്ച് നൽകിയ വീട്ടിലായിരുന്നു ഇക്കാലമത്രയും താമസം.അനിയത്തി വാടകവീട്ടിലും മറ്റുമായി താമസിക്കുകയായിരുന്നു. അവള്‍ക്കൊരു സഹായമാവുമല്ലോ എന്ന് കരുതി എന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചുപക്ഷേ രണ്ടാഴ്ച മുതല്‍ ആ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞ് പ്രശ്‌നമായിമാനസിക പീഢനം തുടർക്കഥയായി, അസഹ്യമായി. ഒടുവിൽ വീടു വിട്ടിറങ്ങേണ്ടി വന്നു. ബീനയെ നടി സീമ ജി നായർ ഏറ്റെടുത്തു.