April 22, 2025, 3:26 am

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അർജുനെതിരായ മൊഴിയില്‍ ഉറച്ച് സാക്ഷി ഗീത

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ട അർജുനെതിരെയുള്ള മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് സാക്ഷി ഗീത. തന്റെ കടയിൽ നിന്ന് അർജുൻ പതിവായി പലഹാരങ്ങൾ വാങ്ങാറുണ്ടെന്ന് ഗീത പറഞ്ഞു.

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷികളാണ് രവീന്ദ്രനും ഭാര്യ ഗീതയും. മധുരപലഹാരങ്ങൾ വാങ്ങി വിതരണം ചെയ്താണ് അജുൻ കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. മിക്കവാറും എല്ലാ ദിവസവും അർജുൻ കടയിൽ നിന്ന് പലഹാരങ്ങൾ വാങ്ങാറുണ്ടെന്ന് ഗീത പറയുന്നു.