നെയ്ത്തേങ്ങയുടെ മഹത്വം ?
ഇരുമുടിയിൽ വക്കുന്ന നെയ്ത്തേങ്ങ നമ്മൾ തന്നെയാണ് എന്നാണ് സങ്കൽപ്പം. അതിലെ തേങ്ങ നമ്മുടെ ശരീരവും നെയ് നമ്മുടെ ആത്മാവും ആകുന്നു. നെയ്യഭിഷേകം ചെയ്യുമ്പോൾ ആത്മാവ് ഭഗവാനിൽ അർപ്പിക്കപ്പെടുന്നു. അതുപോലെ തന്നെ ശരീരമാകുന്നു നെയ്ത്തേങ്ങ ആഴിയാകുന്ന (ഹോമകുണ്ഡം) അഗ്നിയിലും സമർപ്പിക്കുന്നു. ഇന്നുവരെ ഞാൻ ചെയ്തു പോയ സകലവിധ പാപങ്ങളും പൊറുത്തു മാപ്പാക്കി ഞാനോ എന്റെ തലമുറയോ ഉണ്ടാക്കി വച്ച മുജ്ജന്മ പാപങ്ങളും ഇഹത്തിലെ കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനുഗ്രഹം കൊണ്ട് അഗ്നിയാൽ ഭസ്മമാക്കി എന്നെയും നീ, നീയാം പൊരുളായി മാറ്റേണമേ അയ്യനേ എന്ന് പ്രാർത്ഥിച്ചു പോരുന്നു.