November 27, 2024, 10:04 pm

പ്രതിഷേധക്കാർക്കെതിരെ നടന്നത് ജീവൻരക്ഷാപ്രവർത്തനം തന്നെ ; മുഖ്യമന്ത്രി

നവകേരള സദസ്സിനിടെ പ്രതിഷേധക്കാർക്കെതിരെ നടന്നത് ജീവൻരക്ഷാ പ്രവർത്തനം തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി .ബസിനുമുന്നിലുള്ളവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്. ബസിനുമുന്നിൽ ചാടിയാൽ അപകടം പറ്റും. അപകടം സംഭവിച്ചാൽ പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കാം. ഇങ്ങനെ ഹീനബുദ്ധി പാടുണ്ടോ. പ്രതിപക്ഷ നേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഉദ്ദേശം നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും പ്രസ്ഥാനത്തിന് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാൻ പറ്റുമോ. എന്തെല്ലാം ചെയ്തിട്ടും ലക്ഷ്യം കാണുന്നില്ലായെന്ന് വരുമ്പോൾ അവർ സ്വയം പ്രകോപിതരാവുകയാണ്.

കെ.എസ്.യു മാർച്ച് നടത്തുന്നതിന് എന്തിനാണെന്നും ഏത് വിദ്യാർഥി പ്രശ്‌നമാണ് അവർക്ക് ഉന്നയിക്കാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രകോപനം സൃഷിടിച്ച് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് ഗവർണറും ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നാടിന്റെ സമാധാനം തകർത്ത് സംഘർഷം ഉണ്ടാക്കാൻ ഗവർണർ ശ്രമിച്ചെങ്കിലും സമൂഹം സംയമനം പാലിച്ചു. എസ്.എഫ്.ഐ പ്രതിഷേധങ്ങൾ നടത്തിയതും സംയമനം പാലിച്ചുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

You may have missed