മുംബെെ പോലീസ് എന്ന സിനമയെപ്പറ്റി സംസാരിച്ച് പ്രിത്വിരാജ്
മലയാളിയുടെ സദാചാര മനസ്സിന് ഇന്നും ദഹിക്കാൻ ബുദ്ധിമുട്ടുള്ള ചില വിഷയങ്ങൾ ഉണ്ട്. പൊതുസമൂഹം തെറ്റേത് ശരിയേത് എന്ന് ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന ഒരു ചട്ടക്കൂടിന് ഉള്ളിൽ നിന്ന് മാറി ചിന്തിച്ചാൽ ആരായാലും അവർ ക്രൂശിക്കപ്പെടും.എന്നിരുന്നാലും പൊതു ഇടങ്ങളിൽ ആളുകൾ തുറന്നു ചർച്ച ചെയ്യാൻ പോലും മടിക്കുന്ന വിഷയങ്ങൾ മലയാള സിനിമകൾ സംസാരിക്കാറുണ്ട്. ജാതിവിവേചന വും പുരുഷധിപത്യവും,ലൈംഗിക ദാരിദ്ര്യവും, സ്വവർഗ അനുരാഗവും ഉൾപ്പെടെയുള്ള സദാചാരത്തിന് നിരക്കാത്ത കാര്യങ്ങൾ മലയാള സിനിമ ചർച്ചചെയ്യാറുണ്ട്. ഇതൊരു വിപ്ലവമാണ്.
പാന്‍ ഇന്ത്യന്‍ ചിത്രമായ സലാറിന്റെ പ്രമോഷന്റെ ഭാഗമായി കൊടുത്ത ഇന്റർവ്യൂൽ പത്തുവർഷം മുൻപ് മുംബൈ പോലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചത് മൂലം നേരിട്ട അനുഭവത്തെ പറ്റി പ്രിത്വിരാജ് സംസാരിച്ചിരുന്നു. ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് മുംബൈ പോലീസ്. ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യമായി ഒരു സൂപ്പർതാരം സ്വവർഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാർഡും ഈ ചിത്രത്തെ തേടി എത്തി.
“ബോബി – സഞ്ജയ് ടീം ആണ് ആ തിരക്കഥ എഴുതിയത്. അവസാനത്തെ മിനിട്ടുകള്‍ മാത്രമുള്ള ആ ക്ലൈമാക്‌സ് ട്വിസ്റ്റിന് വേണ്ടി അവര്‍ ഒരുപാട് ചിന്തിച്ചിരുന്നു. ആഴ്ചകള്‍ എടുത്താണ് അത് പൂര്‍ത്തിയാക്കിയത്. ആ ഘട്ടത്തില്‍ ഞാനും കൂടെയുണ്ടായിരുന്നു. അവസാനം ഇതാണ് ക്ലൈമാക്‌സ് എന്ന് തീരുമാനിച്ചതിന് ശേഷം എന്നോട് വന്ന് സംസാരിച്ചത് ഞാനിന്നും ഓര്‍ക്കുന്നു.
റോഷന്‍ എന്നെ വിളിച്ച്, ഈ സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യും എന്ന് പറഞ്ഞ വാക്കില്‍ മാറ്റമൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എങ്കില്‍ നേരില്‍ വന്ന് കാണാം എന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസും ബോബി – സഞ്ജയും എന്നെ വന്ന് കാണുകയായിരുന്നു. മടിച്ച്, മടിച്ച് അവര്‍ ട്വിസ്റ്റ് പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ കൈയ്യടിക്കുകയാണ് ഉണ്ടായത്. അതായിരുന്നു പെര്‍ഫക്ട് ടൈം.
പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലീഡ് ആക്ടര്‍ ഹോമോസെക്ഷ്വല്‍ കഥാപാത്രം ചെയ്യുക എന്നാല്‍ അത് ക്ലൈമാക്‌സില്‍ ഒരു ഷോക്ക് ആണ്, ട്വിസ്റ്റ് ആണ്. ഇന്നത്തെ കാലത്താണ് ആ സിനിമ വരുന്നത് എങ്കില്‍ തീര്‍ച്ചയായും ആ ഷോക്ക് ഉണ്ടാവില്ല. ഇന്ന് ആ വിഷയം സാധാരണമായി. അന്ന് ആ ഷോക്ക് വര്‍ക്കൗട്ട് ചെയ്തതുകൊണ്ട് മാത്രമാണ് സിനിമ വിജയിച്ചത്.”
നിലവില്‍ കേരളത്തില്‍ ട്രെന്റിങ് ആയ കാതല്‍ എന്ന സിനിമയെ കുറിച്ചും, നേരത്തെ പൃഥ്വിരാജ് ഒരു ഹോമോസെക്ഷ്വല്‍ കഥാപാത്രമായി എത്തിയ മുംബൈ പൊലീസിനെ കുറിച്ചും ഭരദ്വാജ് രംഗന്‍ ചോദിച്ചതിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.
പൃഥ്വിരാജ് എന്ന നടന്‍ ഒരു ഗേ ആയി അഭിനയിച്ചപ്പോള്‍ അന്ന് പ്രേക്ഷകർ ഞെട്ടി. സിനിമ കഴിഞ്ഞിറങ്ങിയ കാണികൾ ഒന്നടങ്കം കൂകിവിളിച്ചു. സംവിധായകൻ റോഷൻ ആൻഡ്രൂസ് വലിയ രീതിയിലുള്ള വിമർശനങ്ങളും തെറിവിളികളും നേരിട്ടു. എന്നാൽ ഇന്ന് കാതൽ എന്ന സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മമ്മുട്ടിയെ പോലെ ഒരു നടൻ ഹോമോസെക്ഷുൽ കഥാപാത്രം ചെയ്തതിനെ എല്ലാവരും പ്രശംസിക്കുന്നു. കാതൽ എന്ന സിനിമ പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും ചർച്ചയാവുകയും ചെയ്തു.
1980 കളിൽ ഇൽ പത്മരാജനാണ് ഇത്തരം വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ചതെങ്കിലും അദ്ദേഹത്തിന്റെ മരണ ശേഷമാണ് പത്മരാജന്റെ ചിത്രങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ദേശാടനക്കിളികൾ കരയാറില്ല, തൂവാനത്തുമ്പികൾ തുടങ്ങി നിരവധി ചിത്രങ്ങൾ പൊതുബോധത്തെ വ്രണപ്പെടുത്തി എന്ന് വേണമെങ്കിൽ പറയാം. സ്വവര്‍ഗ അനുരാഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാലത്താണ് ദേശാടനകിളികൾ കരയാറില്ല എന്ന എന്ന സിനിമയുടെ വരവ്. മലയാളത്തിൽ ആദ്യമായി സ്വവർഗാനുരാഗം ചർച്ച ചെയ്ത സിനിമയാണ് 1978ല്‍ മോഹന്‍ സംവിധാനം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍. പിന്നീട് സഞ്ചാരം, മുംബൈ പോലീസ്, മൂത്തോൻ തുടങ്ങി കാതൽ ദി കോർ വരെ എത്തി നില്കുന്നു സ്വവർഗ ലൈംഗീകത പറഞ്ഞ ചിത്രങ്ങൾ.
വരും നാളുകളിൽ ഇത്തരം സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്‌യുന്ന കൂടുതൽ ചിത്രങ്ങൾ ഉണ്ടാകുമെന്നും അത് പൊതുബോധത്തെ മാറ്റി ചിന്തിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.