November 27, 2024, 9:24 pm

ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ സഞ്ജയ് കുമാർ സിങ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി വിജയിച്ച് സഞ്ജയ് സിങ്ങ്. ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ സ്ഥാനം നഷ്ടമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനാണ് അദ്ദേഹം. കോമൺവെൽത്ത് സ്വർണമെഡൽ ജേതാവ് അനിത ഷിയോറയെ പരാജയപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വിജയം. 47 വോട്ടുകളിൽ 40 വോട്ടും നേടിയാണ് അദ്ദേഹം വിജയിച്ചത്. അതേ സമയം മുൻ ഗുസ്തി താരവും ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹൻ യാദവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഒളിമ്പിക് ഭവനിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സഞ്ജയ് സിങ് നിലവിൽ യു.പി ഗുസ്തി അസോ. വൈസ് പ്രസിഡന്റാണ്. കൈസർഗഞ്ചിൽ നിന്നുള്ള ബി.ജെ.പി എംപിയാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്നാരോപിച്ച് രാജ്യത്തെ പ്രധാന ഗുസ്തി താരങ്ങൾ നടത്തിയ സമരത്തെത്തുടർന്നാണ് ബ്രിജ്ഭൂഷണ് തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കേണ്ടി വന്നിരുന്നു. ഇതോടെ ഗുസ്തി ഫെഡറേഷന്‌ രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും. ഓഗസ്റ്റിനകം തിരഞ്ഞെടുപ്പ് നടത്താതിരുന്നതിനാൽ രാജ്യാന്തര റെസ്ലിങ് സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിങ് ഡബ്ല്യൂ.എഫ്.ഐ.യെ വിലക്കിയിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.

You may have missed