April 21, 2025, 8:12 pm

കായംകുളത്ത് നവകേരള സദസ്സിനെത്തിയ വയോധിക വീണ് പരിക്കേറ്റു ; പ്ലാറ്റ്ഫോമിലെ വിടവിൽ വീണാണ് അപകടം

കായംകുളത്ത് നവ കേരളത്തിന് എത്തിയ വയോധികക്ക് വീണ് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10 കാലിന് കായംകുളം എൽ മെക്സ് ഗ്രൗണ്ടിലാണ് സംഭവം. കായംകുളം എരുവ മണലൂർ തറയിൽ ഓമനയ്ക്കാണ് പരിക്കേറ്റത്.സദസ്സിലെ പ്ലാറ്റ്ഫോമിലേക്ക് കയറിയപ്പോൾ വിടവിലൂടെ താഴെ വീഴുകയായിരുന്നു. വീഴ്ചയെ തുടർന്ന് കാലിന് പരിക്കേറ്റു. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.