April 21, 2025, 5:19 pm

വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കൊന്നുതിന്ന കടുവക്കായി ആറാം ദിവസവും തിരച്ചി ൽ

വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കൊന്നു തിന്ന കടുവക്കായി ആറാം ദിവസവും തിരച്ചിൽ.വനംവകുപ്പിന്റെ ഡാറ്റാ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള ഡബ്ലിയു ഡബ്ലിയു എൽ 45 എന്ന ആൺ കടുവയാണ് എന്ന് ഇന്നലെയാണ് വനംവകുപ്പ് തിരിച്ചറിഞ്ഞത്.സാഹചര്യങ്ങൾ അനുകൂലമായാൽ മയക്കുവടി വെക്കാനാണ് തീരുമാനം.ഇതിനുള്ള സംഘം സജ്ജമാണ്.ഇവർക്കൊപ്പം കൊങ്കിയാനകളും ഉണ്ട്.പുല്ലരിയാൻ പോയപ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ പാതി തിന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.പുല്ലരിയാൻ പോയ പ്രജീഷിനെയാണ് കടുവ ഒന്ന് തിന്നത്. പ്രദേശത്തെ പല മേഖലകളിലും കടുവയെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു എന്ന് തെളിവുണ്ടെങ്കിലും തിരച്ചിൽ ഫലപ്രദമാകുന്നില്ല.കടുവയെ പിടിക്കാനായി മൂന്നിടത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പരിസരത്ത് കൂടെ പോയ കടുവ പക്ഷേ കൂട്ടിൽ കയറിയില്ല.ഇന്നലെ വനംവകുപ്പ് 36 ക്യാമറകളുമായി 80 പേരടങ്ങുന്ന പ്രത്യേക സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. ദൗത്യസംഘം വെടിവെക്കാൻ പഴുത് തേടിയെങ്കിലും വിജയിച്ചില്ല.