പാസ്പോർട്ട് വെരിഫിക്കേഷൻ എത്തിയ യുവതിയെ യുപി പോലീസ് തലക്ക് വെടിവെച്ചു കൊന്നു ; ഉംറ തീർത്ഥാടകയാണ് മരിച്ചത്

യുപിയിൽ പോലീസുകാരന്റെ വെടിയേറ്റ ഉംറ തീർത്ഥാടക മരിച്ചു.പാസ്പോർട്ട് വെരിഫിക്കേഷൻ എത്തിയപ്പോൾ യുപി പോലീസ് തലയ്ക്ക് വെടിവെച്ച ഉംറ തീർത്ഥാടകയാണ് മരിച്ചത്. അലിഗഡ് ആശുപത്രിയിൽ വച്ചാണ് തലക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തീർത്ഥാടകർ മരിച്ചത്. പരാമർശം ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാസ് പാസ്പോർട്ട് വെരിഫിക്കേഷൻ ആയി ഡിസംബർ എട്ടിന് അലിഗഡ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് തലക്ക് വെടിയേറ്റത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.മുന്നിൽ സ്ത്രീ നിൽക്കുന്നത് വീഡിയോയിൽ കാണാം. കുറച്ചു സമയം കഴിഞ്ഞ് ഒരു പോലീസുകാരൻ വന്ന് എസ് ഐ മനോജ് ശർമ്മയ്ക്ക് തോക്ക് കൊടുക്കുകയും അയാൾ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവയ്ക്കുകയും ആയിരുന്നു എന്ന കാര്യം വീഡിയോയിൽ വ്യക്തമായി കാണാം.വെടിയേറ്റ ഉടൻ സ്ത്രീ നിലത്തേക്ക് വീഴുന്നതും ദൃശ്യത്തിൽ കാണാം.പാസ്പോർട്ട് വെരിഫിക്കേഷൻ ആയി സ്ത്രീ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധു ആരോപിച്ചു.സംഭവത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥനായ മനോജ് ശർമയെ സസ്പെൻഡ് ചെയ്തു. ചെയ്തു.അദ്ദേഹം ഇപ്പോൾ ഒളിവിലാണ്.