April 21, 2025, 4:54 pm

2020-22 കാലഘട്ടത്തിൽ ഇന്ത്യയിലെ പോഷകാഹാര കുറവുള്ള ജനസംഖ്യയുടെ അനുപാതം 16.6 ശതമാനം. നാലിൽ മൂന്ന് ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ല എന്ന് യു എൻ റിപ്പോർട്ട്

നാലിൽ മൂന്ന് ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട്. 2021ലെ കണക്കുകൾ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിൽ 14 കോടി ഇന്ത്യക്കാരാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാതെ ഉള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു. 2020 22 കാലഘട്ടത്തിൽ ഇന്ത്യയിലെ പോഷകാഹാര കുറവുള്ള ജനസംഖ്യയുടെ അനുവാദം 16.6 ശതമാനം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് 81. 3 കോടി ആളുകൾക്ക് മാത്രമേ ഭക്ഷ്യസഹായം ആവശ്യമുള്ളൂ എന്നും കേന്ദ്രസർക്കാറിന്റെ കണക്കുകൾ വിരുദ്ധo.2021ലെ കണക്കുകൾ പ്രകാരം തയ്യാറാക്കി റിപ്പോർട്ട് 14 കോടി ഇന്ത്യക്കാരാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാതെ ഉള്ളതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യകരമാ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പുറത്തുവിട്ട ഫുൾ സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ:- ഇന്ത്യയിൽ 74.1%,അയൽ രാജ്യമായ ബംഗ്ലാദേശിൽ ആരോഗ്യകരമായ ഭക്ഷണ ലഭിക്കാത്തവരുടെ ശതമാനം 66, പാക്കിസ്ഥാനിൽ 82 ഉം.
ഇറാനിൽ 30% ചൈനയിൽ 11 ശതമാനവും റഷ്യയിൽ 2.6 ശതമാനവും യുഎസിൽ 1.2ശതമാനവും ബ്രിട്ടനിൽ 0.4 ശതമാനം എന്നിങ്ങനെയാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്തവരുടെ കണക്ക്. 3000 പേർക്കിടയിൽ 8 ചോദ്യങ്ങൾ നൽകി നടത്തിയ സർവ്വേയിലാണ് ഇന്ത്യയിൽ പോഷകാഹാര കുറവുള്ള 16.6 ശതമാനം പേരുണ്ടെന്ന് കണ്ടെത്തിയതെന്ന് കേന്ദ്രസർക്കാർ. വലിയ തോതിലുള്ള ജനസംഖ്യയുള്ള ഇന്ത്യ എന്ന രാജ്യത്ത് ഇങ്ങനെ ചെറിയ സാമ്പിൾ വലിപ്പത്തിൽ സർവ്വേ നടത്തിയാൽ തെറ്റായ വിവരമാണ് ലഭിക്കുക എന്നതാണ് വാദം. ഒക്ടോബറിൽ പുറത്തുവിട്ട ആഗോള പട്ടിണി സൂചികയിൽ 11ആം സ്ഥാനമായിരുന്നു ഇന്ത്യക്ക്. ഇന്ത്യയെ മോശമായി കാണിക്കുക ലക്ഷ്യം ഒട്ടുള്ളതാണ് എന്നും ആരോപണം.