പെരിന്തൽമണ്ണക്കിനി കാദറലി ഫുട്ബോൾ കാലം.പെരിന്തൽമണ്ണ കാദർ റിലീസ് സെവൻസ് ഫുട്ബോളിന് നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കിയ ഗ്യാലറിയിൽ 10000 പേർക്കുള്ള സീറ്റ്

പെരിന്തൽമണ്ണയിൽ കാതറലി സെവൻസ് ഫുട്ബോൾ 17 മുതൽ രാത്രി എട്ടിന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും.നെഹ്റു സ്റ്റേഡിയത്തിൽ ഫ്ലഡ് ലിറ്റിന്റെയും ഗ്യാലറിയുടെയും പണികൾ പൂർത്തിയായി. 51മത് ടൂർണ്ണമെന്റ് ആണ് ഇത്തവണ. ഗാലറിയിൽ പതിനായിരം പേർക്ക് പേർക്ക് ഇരിക്കാവുന്ന സീറ്റാണ് ഒരുക്കിയിരിക്കുന്നത്. 24 ടീമുകൾ ആയാണ് ഇത്തവണ മാറ്റുരക്കുക. 51 മത്തെ ടൂർണ്ണമെന്റ് ആണ് ഇത്തവണ. ടൂർണമെന്റിലെ വരുമാനം മുഴുവനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇ എം എസ് വിദ്യാഭ്യാസ കോംപ്ലക്സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരാലംബരായ കുടുംബങ്ങൾ, അശ രണരായ രോഗികൾ,കിടപ്പ് രോഗികൾ എന്നിവർക്കുമായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ നിലവിൽ 39 ക്ലബ്ബുകൾ ആണുള്ളത്.ഈ വർഷം അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ രജിസ്റ്റർ ചെയ്ത് മൂന്ന് പേരെ ഒരേസമയം കളിക്കളത്തിൽ ഇറക്കാം.കളിക്കളത്തിൽ ലഹരി ഉപയോഗിച്ച് ഇറങ്ങുന്നത് കർശനമായി വിലക്കിയിരിക്കുന്നു.പിടിക്കപ്പെട്ടാൽ മറ്റു നടപടികളിലേക്ക് കടക്കുമെന്നും അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഈസാ ഗ്രൂപ്പ് ബേസ് പെരുമ്പാവൂർ എ വൈ സി ഉച്ചാരക്കടവുമായി മത്സരിക്കും. ഇത്തവണ ഓരോ മത്സരത്തിനൊപ്പവും വെറ്ററൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് അണ്ടർ 20 മത്സരവും ആണ് നടക്കുക.