തെരുവ് നായയെ കൊന്നതിന് കേസ്. മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാർ പ്രതിഷേധിച്ചു

പത്തിരിപ്പാലയിൽ തെരുവ് നായയെ അടിച്ചു കൊന്നതിന് പത്തിരിപ്പാല സ്വദേശി സൈതലവിക്കെതിരെ കേസെടുത്തു.ഇതിനെതിരെ മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധം നടത്തി. കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം പോലീസ് കേസെടുത്തു.നായയുടെ ആക്രമണത്തിൽ നിന്ന് 65 കാരനെ രക്ഷിക്കാനാണ് താൻ ശ്രമിച്ചത്.അപ്പോഴാണ് നായയെ അടിക്കേണ്ടി വന്നത്.എന്നാണ് സൈതലവി പറയുന്നത്. അകലൂർ കായൽപള്ള പണ്ടാരത്തൊടി വീട്ടിൽ മോഹനനെയാണ് നായ ആക്രമിച്ചത്. കടിയേറ്റം മോഹനൻ താഴെ വീണു. തുടർന്നും ഇദ്ദേഹത്തെ നായ കടിച്ചപ്പോൾ ഇത് കണ്ട് നിന്ന സെയ്തലവി ഓടിയെത്തി മോഹനനെ രക്ഷിക്കാൻ ശ്രമിച്ചു. ഇടതുകാലിൽ സാരമായി പരിക്കേറ്റ മോഹനൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.മണ്ണൂർ പഞ്ചായത്ത് അംഗം എ എ ശിഹാബ്, പി എം അബ്ബാസ്, എ വി എം ബഷീർ,പി എ ഷംസുദ്ദീൻ,ടിവി ഫാരിസ്,ടി കെ എം സുധീർ,ഉമ്മർ ഫാറൂഖ്,ദീപക് കോൽക്കാട്ടിൽ, റിയാ സുദീൻ, ഷംസുദ്ദീൻ മാങ്കുറുശ്ശി,എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.നിരവധിപേർ പ്രതിഷേധ ച്ചെങ്ങലയിൽപങ്കെടുത്തു.