ഓച്ചിറയിൽ ബൈക്കിൽ എത്തിയ മൂവർ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

ബൈക്കിൽ എത്തിയ മൂവർ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു.നെഞ്ചിനും കൈക്കും വെട്ടേറ്റ് ഇയാളെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ്സിലെ തൊഴിലാളിയായ മഠത്തിൽ കാരാമ പുത്തൻപറമ്പിൽ സജീഷിനാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഏകദേശം 9 30 ഓടെ തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. ജോലികഴിഞ്ഞ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു സജീഷിനെ സജീഷിനെ ബൈക്കിൽ എത്തിയ മൂവർ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.അതിനുശേഷം പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. മൂന്ന് ഇരു ചക്ര വാഹനങ്ങളിൽ ആണ് പ്രതികൾ എത്തിയതെന്ന് സജീഷ് പറഞ്ഞു. സമീപത്തെ വീടുകളിലെയും സ്കൂളുകളിലെയും സിസിടിവി ദൃശ്യം പരിശോധിച്ചു വരുന്നു. സംഭവത്തിനുശേഷം കുതിര പന്തിയിൽ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ആളു മാറി വെട്ടിയത് ആകാമെന്ന് സംശയിക്കുന്നു.വെള്ളിയാഴ്‌ച രാത്രി ഒരു മണിയോടെ പ്രതികളെ തിരക്കി തഴവ കടത്തൂരിൽ എത്തിയ പോലീസിനെ കണ്ട് പ്രതികരണം സംശയിക്കുന്ന സംഘം നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് സ്കൂട്ടറും ബൈക്കും ഉപേക്ഷിച്ച്രക്ഷപ്പെടുകയുണ്ടായി. എന്നാൽ പോലീസ് ബൈക്കും സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.ഓച്ചിറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.