മുണ്ടക്കയം ദേശീയപാതയിൽ അപകടക്കുഴി

മുണ്ടക്കയം ദേശീയപാതയിൽ വലിയ കുഴി രൂപപ്പെട്ടത് കാരണംഅപകടം കൂടുന്നു.കൊട്ടാരക്കര- ദിണ്ടുകൾ ദേശീയപാതയിൽ മുണ്ടക്കയം സെൻട്രൽ ജംഗ്ഷനിൽ രണ്ടിടത്താണ് യാത്രക്കാർക്ക് കുഴി വിനയായത്.ടൗണിൽ സപ്ലൈകോ റോഡ് ജംഗ്ഷനിലും കൂട്ടിക്കൽ റോഡ് ജംഗ്ഷനിലും ആണ് കുഴിയുള്ളത്. കൂടാതെ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളവും പാഴാകുന്നു. ഈ റൂട്ടിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്.പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോകുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂട്ടിക്കൽ റോഡിലും പൈപ്പ് പൊട്ടി വെള്ളം പോകുന്നുണ്ട്. അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.