April 21, 2025, 5:43 pm

തിരക്കിൽ കുടുങ്ങി മറയൂർ- മൂന്നാർ റോഡ്

മറയൂർ മൂന്നാർ റോഡിൽ ഗതാഗതം കുരുക്ക് രൂക്ഷം.വിനോദസഞ്ചാരികളുടെ തിരക്കേറിയ മറയൂർ മൂന്നാർ റോഡിൽ ഗതാഗതക്കുരുക്ക് ഇനിയും രൂക്ഷമാകും. ക്രിസ്തുമസ് പുതുവത്സരം പൊങ്കൽ ആഘോഷകാലമായതോടെ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.മറയൂർ മൂന്നാർ റോഡിൽ ലക്കം വെള്ളച്ചാട്ടത്തിൽ എത്തുന്നവരുടെ വാഹനങ്ങളും ഇരവികുളം ദേശീയോദ്യാനത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനവും റോഡിന് രണ്ട് വശങ്ങളിലും ആയി നിർത്തിയിടുമ്പോൾ ഗതാഗതക്കുരുക്ക് വർദ്ധിക്കുകയാണ് ചെയ്യുന്നത്.വർഷങ്ങളായി അവധി ദിവസങ്ങളിലെ ഗതാഗതക്കുരുപ്പ് രൂക്ഷമാണെന്ന് അധികൃതർക്ക് അറിയാമായിരുന്നിട്ടും പരിഹാരനടപടി സ്വീകരിക്കാത്തതാണ് പ്രശ്നം. മറയൂർ ഭാഗത്ത് നിന്നും അടിയന്തര സാഹചര്യത്തിൽ ആളുകളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസും മറ്റു വാഹനങ്ങളും ഇരവികുളം ദേശീയോദ്യാന കവാടത്തിൽ എത്തുമ്പോൾ മണിക്കൂറുകൾ കഴിഞ്ഞിട്ട് എത്താൻ സാധിക്കുകയുള്ളൂ. മേഖലയിൽ അടിയന്തരമായി വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.