April 21, 2025, 2:04 pm

വാട്‌സാപ്പില്‍ അശ്ലീല സന്ദേശം അയച്ച് മലപ്പുറം സ്വദേശിയായ പ്രവാസി,പരാതിനല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തന്റെ ഫോണിലേക്ക് വിദേശത്ത് നിന്ന് അശ്ലീല ദൃശ്യം അയച്ചയാള്‍ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. പ്രവാസിയായ മലപ്പുറം സ്വദേശി ഇ പി ഷമീറിനെതിരെയാണ് അരിതയുടെ പരാതി. ഷെമീറിന്റെ വീഡിയോ സന്ദേശം അടക്കമുള്ള തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം ഉച്ച മുതല്‍ തുടര്‍ച്ചയായി തന്റെ ഫോണിലേക്ക് ഒരു വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കോള്‍ ചെയ്തയാളുടെ സ്‌ക്രീന്‍ ഷോട്ടും ചാറ്റ് സ്‌ക്രീന്‍ ഷോട്ടും അടക്കമാണ് അരിതയുടെ പോസ്റ്റ്. വീഡിയോ കോള്‍ ചെയ്തപ്പോള്‍ ആരാണെന്ന് മെസേജില്‍ ചോദിച്ചിട്ട് മറുപടി ലഭിച്ചില്ല. എന്നിട്ടും വീഡിയോ കോള്‍ തുടര്‍ന്നപ്പോള്‍ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റന്‍ഡ് ചെയ്തു. ക്യാമറ മറച്ചു പിടിച്ച നിലയിലായിരുന്നു. ഫോണിലേക്ക് ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചു എന്നും അരിത ബാബു കുറിച്ചു.

സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഷെമീറിനെ കണ്ടെത്തിയതെന്നും അരിത ബാബു പറഞ്ഞു.കായംകുളം ഡിവൈഎസ്പി ഓഫീസില്‍ നേരിട്ട് എത്തിയാണ് അരിത പരാതി നല്‍കിയത്.