ഡോക്ടർ ഷഹാനയുടെ മരണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി.
ഡോക്ടർ ഷഹന ജീവനോടുക്കിയ സംഭവത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനം എന്നും സുരേഷ് ഗോപി സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെൺമക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ.
നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി,
സ്ത്രീ ധന സമ്പ്രദായം ഒടുങ്ങണം,.
സ്ത്രീ തന്നെ ആണ് ധനം.
സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം.
ഡോക്ടർ ഷഹാന ജീവിക്കണം.
കരുത്തും തന്റേടവും ഉള്ള സ്ത്രീ മനസ്സുകളിലൂടെ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം ഡോക്ടർ ഷഹനയെ തിങ്കളാഴ്ച രാത്രിയാണ് താമസിച്ചിരുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക് കയറിയേണ്ടിയിരുന്ന ഷഹാന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ഫ്ലാറ്റിൽ എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത്. പ്രയാസങ്ങൾ എല്ലാം ആത്മഹത്യാക്കുറിപ്പിൽ എഴുതിവെച്ചാണ് ഡോക്ടർ ഷഹാന ജീവനൊടുക്കിയത്. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാൻ ഇല്ലെന്നും ആണ് ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയത്. എന്നാൽ ആത്മഹത്യാക്കുറിപ്പിൽ ആരുടെയും പേര് എഴുതിയിട്ടില്ല. ഡോക്ടർ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കളുടെആക്ഷേപം. വൻ തുക സ്ത്രീധനം ആയി ആവശ്യപ്പെട്ടതാണ് മരണകാരണം എന്ന് മെഡിക്കൽ കോളേജ് പോലീസിനോടും വനിതാ കമ്മീഷൻ അധ്യക്ഷയോടും ബന്ധുക്കൾ അറിയി ചുട്ടു ണ്ട്. സ്ത്രീധനമായി 15 ഏക്കർ ഭൂമിയും 150 പവനും ബി എം ഡബ്ലിയു കാറും വേണം എന്നായിരുന്നു ആവശ്യം. എന്നാൽ 5 ഏക്കർ ഭൂമിയും ഒരു കാറും നൽകാമെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു. അതുപോര കാർ ബിഎംഡബ്ലിയു തന്നെ വേണമെന്ന് കൂടെ സ്വർണവും വേണമെന്ന് ആവശ്യത്തിൽ യുവാവിന്റെ വീട്ടുകാർ ഉറച്ചുനിന്നു. എന്നാൽ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹനയുടെ വീട്ടുകാർക്ക് കഴിയില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ഇത് ഷഹനയെ മാനസികമായി തളർത്തിയതും ആണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തേ ഡോക്ടർ രേഖപ്പെടുത്തുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ വെച്ചാണ് ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്ത ഉസിനെ ചോദ്യം ചെയ്തത്. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ റുവൈസിനെ ഉടൻ കോടതിയിൽ ഹാജരാക്കും. തുടർന്ന് റിമാൻഡ്. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമതുന്നത് സംബന്ധിച്ച് പിന്നീട് വിശദമാക്കുമെന്ന് പോലീസ് പറഞ്ഞു.