സുഗതകുമാരിയുടെ നവതി ആചരണം ജനുവരിയിൽ.
തിരുവനന്തപുരം: കവിയത്രി സുഗതകുമാരിയുടെ നവതി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളുടെ ആഘോഷിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പഴംകുളം മധുവിനാണ് നിലവിൽ സംഘാടന ചുമതല. സുഗതകുമാരിയുടെ ജന്മദിനമായ ജനുവരി 22 ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളുടെ സംസ്ഥാനത്തുള്ള ഉദ്ഘാടനം നടക്കും.കവിയത്രിയുടെ വീടായ ആറന്മുള, പിതാവിന്റെ ജന്മദേശ ആയ നെയ്യാറ്റിൻകര, അട്ടപ്പാടി, തിരുവനന്തപുരം അഭയ എന്നിവിടങ്ങളിൽ വിപുലമായ ആഘോഷങ്ങൾ ഉണ്ടാകും. സാംസ്കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും പൊതുജനത്തിന്റെയും പങ്കാളിത്തത്തോടെയാകും പരിപാടികൾ സംഘടിപ്പിക്കുക.