കോതമംഗലം ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ് ഭര്‍ത്താവ് ഷാജിയെ അറസ്റ്റ് ചെയ്തു.
കോതമംഗലം: മാതിരപ്പിള്ളി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയിലായി . ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.2012 ഓഗസ്റ്റ് 8-നാണ് മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജിയെ വീട്ടില്‍ ദുരുഹ സാഹചര്യത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.ഷാജിയുടെ വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തികൊണ്ടിരുന്ന തൊഴിലാളികള്‍ ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്ബോള്‍, വീടിനോട് ചേര്‍ന്ന് തന്നെ ഷോജി നടത്തിയിരുന്ന വൈദ്യ ശാലയില്‍ മരുന്ന് വാങ്ങാൻ എത്തിയ വ്യക്തി ഷോജിയെ കാണാത്തതിനാല്‍ തൊഴിലാളികളോട് തിരക്കുകയും അവര്‍ വീടിന്റെ മുറിക്കുള്ളില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ ആണ് കഴുത്തറുത്ത നിലയില്‍ കണ്ടത്.കോതമംഗലം പൊലീസ് ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും കഴുത്തറുക്കൻ ഉപയോഗിച്ച മൂര്ച്ഛയുള്ള ആയുധമോ,കത്തിയോ കണ്ടെത്തിയിരുന്നില്ല. ഭര്‍ത്താവ് ഷാജിയെ അടക്കം ചോദ്യം ചെയ്തെങ്കിലും തെളിവു ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ശബ്ദം കേട്ട് എത്തിയ ഷോജി വീട്ടിലേക്ക് എത്തുകയും, സ്വര്‍ണം എടുത്തതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.സംഭവദിവസം ഷോജി തൊട്ടടുത്ത കടയിലാണ് ഉണ്ടായിരുന്നത്. ആ സമയത്ത് വീട്ടിലെത്തിയ ഷാജി സ്വര്‍ണം എടുത്തു