കണ്ണൂരിൽ പെണ്‍കുട്ടിക്ക് പീഡനം: ബിഹാര്‍ സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: നഗരത്തിലെ ഹോട്ടലില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാര്‍ അറസ്റ്റിൽ.ഹോട്ടല്‍ ജീവനക്കാരനായ ഇസ്തിഹാര്‍ അൻസാരിയെ (26) ആണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പരാതിയെതുടര്‍ന്നാണ് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനി കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് ഹോട്ടലില്‍ പരിശീലനത്തിന് കയറിയത്. അവിടെവെച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പ്രതിക്കെതിരെ മുമ്ബും പരാതി ഉണ്ടായപ്പോള്‍ മാനേജ്മെന്റ് താക്കീത് ചെയ്തിരുന്നുവത്രെ. ടൗണ്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.