ക്ഷേത്രത്തിലെ ശാസ്ത്രം
ക്ഷേത്ര വിഗ്രഹം, പ്രഭാമണ്ഡപം, പുഷ്പങ്ങൾ, അഗ്നിനാളം എന്നിവ കണ്ണിന് പ്രകാശ ചൈതന്യം പകരുന്നു . മണി, മന്ത്രം, വാദ്യം, ശംഖ് എന്നിവ ഒരു മ്യൂസിക് തെറാപ്പി പോലെ കാതിന് ശ്രവണ ഫലം തരുന്നു. അഷ്ടഗന്ധം, പുഷ്പം, പനിനീർ,ചന്ദനത്തിരി ഗന്ധം എന്നിവ മൂക്കിന് ആരോമാ തെറാപ്പി പോലെ നന്മ പകരുന്നു. മധുരം, പഴം,അപ്പം,പായസം, തീർത്ഥം എന്നിവ കഴിക്കുന്നതിലൂടെ നാക്കിന് ഊർജ്ജം വേഗത്തിൽ ലഭിക്കുന്നു. കളഭം, ചന്ദനം, കുങ്കുമം, ഭസ്മം എന്നിവ ശരീരത്തിൽ ചാർത്തുന്നതിലൂടെ ത്വക്കിന് നല്ല ഫലം തരുന്നു. അങ്ങിനെ പഞ്ചഞാനേന്ദ്രിയങ്ങൾക്കുള്ള നല്ലൊരു ഉത്തേജനം ലഭിക്കുന്നു.