November 28, 2024, 12:24 am

മുൻകോപമുള്ള പിതാവിന് കു‌ഞ്ഞിന്റെ കസ്റ്റഡി നല്‍കാനാവില്ലെ എന്ന് ഹൈക്കോടതി; യുവാവിന്റെ ഹര്‍ജി തള്ളി ഹൈകോടതി.

മുംബയ്: ദേഷ്യക്കാരനായ പിതാവിന് മകളുടെ കസ്റ്റഡി നല്‍കാനാവില്ലെ എന്ന് ബോംബെ ഹൈക്കോടതി. അക്രമപരമായ സ്വഭാവമുള്ളതിനാലും മൂന്നുവയസുകാരിയെ പിതാവിനൊപ്പം വിട്ടുനല്‍കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.യു എസ് പൗരനായ യുവാവ് നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ രേവതി മോഹിത് ദേരെ, ഗൗരി ഗോഡ്‌സെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹ‌ര്‍ജി പരിഗണിച്ചത്.
വേപിരിഞ്ഞ് താമസിക്കുന്ന ഭാര്യ മകളെ നിയമവിരുദ്ധമായി ഇന്ത്യയില്‍ കൊണ്ടുവരികയായിരുന്നുവെന്ന് പരാതിക്കാരൻ ഹര്‍ജിയില്‍ ആരോപിച്ചു. 2018ല്‍ യു എസിലാണ് ദമ്ബതികള്‍ വിവാഹിതരായത്. 2020ല്‍ കുഞ്ഞ് ജനിച്ചു. കുറച്ച്‌ മാസങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചു. 2022ല്‍ വീണ്ടും ഒന്നിക്കുകയും സിംഗപൂരിലേയ്ക്ക് താമസം മാറുകയും ചെയ്തു. ശേഷം ദാമ്ബത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് 2022 നവംബറില്‍ യുവതി ഇന്ത്യയിലേയ്ക്ക് കുഞ്ഞുമായി എത്തിയെന്നും തിരികെവരാൻ കൂട്ടാക്കിയില്ലെന്നും യുവാവ് ഹര്‍ജിയില്‍ പറഞ്ഞു.
തുടര്‍ന്ന് യുവാവ് സിംഗപൂര്‍ കോടതിയില്‍ ഹ‌ര്‍ജി സമര്‍പ്പിച്ചു. കുഞ്ഞിന്റെ ജോയിന്റ് കസ്റ്റഡി കോടതി വിധിച്ചെങ്കിലും യുവതി തിരികെയെത്തിയില്ല. പിന്നാലെ സിംഗപൂര്‍ കോടതി വിധി അംഗീകരിക്കണമെന്നും കുഞ്ഞിനെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

You may have missed