കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി.
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയത് അന്വേഷിക്കണമെന്ന് കോടതി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം ഒരു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി വന്നത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കൃത്യമായ പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും അതിന് സെഷൻക്ക് ഏത് ഏജൻസിയെയും ആശ്രയിക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം എന്നും കോടതി അറിയിച്ചു. 2018 ജനുവരിയിലും ഡിസംബറിലും 2021 ജൂലായിലും ആണ് മെമ്മറി കാർഡ് തുറന്നിരിക്കുന്നത്. ജിയോ നെറ്റ് വർക്ക് ഉപയോഗിക്കുന്ന വിവോ ഫോണിൽ നിന്നാണ് കാർഡ് തുറന്നിരിക്കുന്നത്. ഫോണിലേക്ക് മെമ്മറി കാർഡ് ഇട്ടതിനുശേഷം അത് പരിശോധിച്ച് സാഹചര്യത്തിൽ തന്റെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് ആശങ്കയാണ് അതിജീവിത പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്.