April 4, 2025, 9:49 pm

വെണ്ണിയോട് കല്ലട്ടിയില്‍ സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച്‌ വീടിന്റെ അടുക്കള തകര്‍ന്നു.

സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച്‌ വീടിന്റെ അടുക്കള സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നു രാവിലെ 7.45നാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോരുകയായിരുന്നു.
തൊട്ടടുത്ത വിറക് അടുപ്പില്‍ തീയുണ്ടായിരുന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് പറയുന്നത്.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അപകടം നടന്നയുടന്‍ എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്.
തകര്‍ന്നു.