ഇസ്രായേൽ പാലസ്തീൻ യുദ്ധം.നെതന്യാഹു വിനോട് പൊട്ടിത്തെറിച്ച് ബന്ദികളുടെ ബന്ധുക്കൾ.
തെൽ അവീവിൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അടക്കമുള്ള വാർ കാബിനറ്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൊട്ടിത്തെറിച്ച് ഹമാസ് ബന്ധികൾ ആക്കിയവരുടെ ബന്ധുക്കൾ.60 ദിവസമായിട്ടും തങ്ങളുടെ പ്രിയപ്പെട്ടവരെ മോചിപ്പിക്കാത്ത നെതന്യാഹു സർക്കാരിനെതിരെ ഹമാസ് ബന്ധികൾ ആക്കിയവരുടെ ബന്ധുക്കൾ ആഞ്ഞടിച്ചു. ബന്ദി മോചനം എന്നത് എന്ന് സാധ്യമാകും എന്ന കാര്യത്തിൽ പ്രധാനമന്ത്രിയിൽ നിന്നും മന്ത്രിമാരിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കളിൽ ചിലർ യോഗത്തിനിടെ ഇറങ്ങിപ്പോയി. ഹമാസ് വിട്ട് അയച്ച ബന്ധികളും നിലവിൽ തടവിൽ കഴിയുന്ന ബന്ധികളുടെ ബന്ധുക്കളും ആണ് കഴിഞ്ഞ ദിവസം വൈകിട്ട് പ്രധാനമന്ത്രി ബിന്യാമിൻ നേതാന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്,മന്ത്രി ബെന്നി ഗാന്റ്സ് എന്നിവരെ അടങ്ങുന്ന മന്ത്രിസഭാംഗങ്ങളുമായി ബന്ധി മോചനം സംബന്ധിച്ച് ചർച്ച ക്കെത്തി. ഹമാസ് ആവശ്യപ്പെടുന്നതുപോലെ എല്ലാ ഫലസ്തീനി തടവുകാരെയും വിട്ടയച്ച് ബന്ധികളുടെ മോചനം സാധ്യമാകണമെന്ന് സൂപ്പർ നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ ബന്ദിയാക്കപ്പെട്ട യുവാവിന്റെ സുഹൃത്ത് ജെന്നിഫർ മാസ്റ്റർ നെതന്യാഹുവിനോട് ആവശ്യപ്പെടുകയും ചെയ്തു.