November 28, 2024, 12:21 am

സ്‌ക്രീൻ ഷെയര്‍ ആപ്പിലൂടെ തട്ടിപ്പിനിരയായത് മുൻ പട്ടാളക്കാരി; നഷ്ടമായത് 2.32 ലക്ഷം

വ്യക്തിഗത വായ്പയിലൂടെ തട്ടിപ്പിനിരയായത് മുൻ പട്ടാളക്കാരി. വ്യക്തിഗത വായ്പ അവസാനിപ്പിക്കുന്നതിന് വേണ്ടി പോസ്റ്ററില്‍ നിന്നും ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത മുൻ പട്ടാളക്കാരിയാണ് തട്ടിപ്പിന് ഇരയായത്.ഇവര്‍ക്ക് 2,32,535 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. അടവ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ പരിശോധിച്ച ശേഷം ലഭിച്ച ജയ്‌സാല്‍മീറിലുള്ള ബാങ്കിന്റെ ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടു.
ഈ സമയം ബാങ്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ഒരാള്‍ പരാചയപ്പെടുത്തിയത്. തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്നും ഒരു ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ അനുവാദം ചോദിച്ചു. അനുമതി നല്‍കിയതോടെ ഫോണ്‍ സ്‌ക്രീൻ ഷെയര്‍ ചെയ്യപ്പെടുകയും പിന്നാലെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച്‌ എടിഎം മുഖേന പണം തട്ടിയെടുക്കുകയുമായിരുന്നു

You may have missed