April 4, 2025, 9:15 pm

ഫാം ഹൗസിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, അരീക്കോട് മൂന്നുപേർ പിടിയിൽ.

ഫാം ഹൗസിന്റെ മറവിൽ എംഡി എം എ വിൽപ്പന നടത്തിയതിന് മൂന്നുപേർ പിടിയിലായി. കാവനൂർ സ്വദേശി അക്കരമ്മൽ മുക്കണ്ണൻ മുഹമ്മദ് കാസിം, മമ്പാട് പൊങ്ങല്ലൂർ സ്വദേശി ഷമീം,ആമയൂർ സ്വദേശി സമീർ കുന്നുമ്മൽ എന്നിവരാണ് പിടിയിലായത്. അരീക്കോട് മൈത്രയിൽ ഫാം നടത്തുന്നതിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു മൂവരും. 52 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്. തുടർന്ന് കാസിമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 90 ഗ്രാമും കണ്ടെത്തി. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാർഡും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും, മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ ഇടി ഷിജു, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർമാരായ പി കെ മുഹമ്മദ് ഷഫീഖ്, ടി ഷിജു മോൻ, പ്രിവന്റി ഓഫീസർ കെ എം ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ, ഇ അഖിൽ ദാസ് കെ സച്ചിൻ ദാസ്, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മാരായ മുഹമ്മദാലി, സുഭാഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ ധന്യ, എക്സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.