April 4, 2025, 3:43 am

കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍

കൊല്ലം ഏരൂരില്‍ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍. തുമ്ബോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് അറസ്റ്റിൽ ആയത്.അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യയന വര്‍ഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ ലൈംഗികാതിക്രമം. അധ്യാപകര്‍ എത്തും മുന്‍പ് രാവിലെ എട്ടേമുക്കാലോടെ സ്‌കൂളില്‍ എത്തി പത്രം വായിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും. കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ഒരു പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. അവര്‍ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോഴാണ് കൂടുതല്‍ കുട്ടികള്‍ക്ക് പരാതിയുള്ളതായി തിരിച്ചറിഞ്ഞത്.