April 4, 2025, 3:27 am

കൊല്ലം ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ വൻ വര്‍ധന എന്ന് എക്സൈസ് വകുപ്പ്.

കൊല്ലം ജില്ലയില്‍ നാര്‍കോട്ടിക് ഡ്രഗ്സ് ഉള്‍പ്പെടെ എൻ.ഡി.പി.എസ് കേസുകളില്‍ വര്‍ധന ഉണ്ടെന്ന് എക്സൈസ് വകുപ്പ്.ഇതുസംബന്ധിച്ച കണക്ക് എക്സൈസ് വകുപ്പാണ് പുറത്തുവിട്ടത്.2022മായി താരതമ്യം ചെയ്യുമ്ബോള്‍ 2023 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ഇരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായത്. 2022ല്‍ 216 കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2023 ഒക്ടോബര്‍ വരെ 472 കേസുകളിലായി 483 പേരാണ് പിടിയിലായത്. സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടന്നെത്തുന്ന കേസുകളാണ് ഇവയില്‍ ഏറ്റവും കൂടുതല്‍.
കഞ്ചാവ്, പാൻമസാല, എം.ഡി.എം.എ ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതില്‍ പിടിയിലാകുന്നതില്‍ ഏറ്റവും കൂടുതല്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളാണ്. നവംബര്‍ 22വരെ എക്‌സൈസ് വകുപ്പ് 3466 റെയ്ഡുകളും 94 സംയുക്ത റെയ്ഡുകളും നടത്തി. 614 പേരെ അറസ്റ്റ് ചെയ്തു.