November 27, 2024, 10:18 pm

നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന് ഉത്തരവ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡണ്ട്മാർ നൽകിയ ഹർജിയെ തുടർന്നാണ് നിർദ്ദേശം വന്നത്. കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ച കോടതി കെഎസ്ആർ ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റിവെച്ചിട്ടുണ്ട്.കൂടാതെ നവകേരള സദസ്സിന് ഫണ്ട് കണ്ടെത്താനുള്ള ചുമതല ജില്ലാ കലക്ടർമാർക്ക് നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആഹാരം ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്.ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും തുടർന്നുള്ള നവ കേരള സദസ്സ് പരിപാടികളിൽ നിന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിട്ടുനിൽക്കണമെന്ന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ ജോളിമോൻ കാലായിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.

You may have missed