November 27, 2024, 10:05 pm

മഴയ്ക്ക് ശമനമായതിനാൽ ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ പുനരാരംഭിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മൈചോങ്’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി.ഇന്ന് രാവിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് തീരം കടക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്അറിയിച്ചിട്ടുണ്ട്.കാലാവസ്ഥാ സംവിധാനം തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴയ്‌ക്ക് കാരണമായതിനാൽ അധികൃതർ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ തുടങ്ങുകയും ചെയ്തു.


മൈചോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ കനത്ത മഴയായിരുന്നു. എന്നാൽ ഇപ്പോൾ മഴക്ക് ശമനം ഉള്ളത് കാരണം ചെന്നൈ വിമാനത്താവളത്തിൽ വെള്ളം ഇറങ്ങിയതിനാൽ വിമാന സർവീസുകൾ പുനരാരംഭിച്ചു.
കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ ഒരു ദിവസത്തേക്ക് അടച്ചിട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു. ടെർമിനലുകളുടെ ശരിയായ പരിപാലനം, ട്രാഫിക് മാനേജ്മെന്റ്, ട്രോളികളുടെ ലഭ്യത, മറ്റ് എല്ലാ പാക്സ് സൗകര്യങ്ങളും ഉറപ്പാക്കാൻ ചെന്നൈ എയർപോർട്ട് ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

You may have missed