38 ഇനം മത്സ്യങ്ങൾ കൊണ്ട് മുഖ്യമന്ത്രിയുടെ മുഖചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്.
തൃശൂരിൽ വ്യത്യസ്തതയാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്റെ മുഖമുദ്ര. ഡാവിഞ്ചിയുടെ കൈ പതിഞ്ഞാല്‍ അതില്‍ വിസ്മയിക്കാന്‍ തക്കവിധം എന്തെങ്കിലുമുണ്ടായിരിക്കുമെന്ന് ഉറപ്പ്.മൊബൈൽ ഫോൺ കൊണ്ടൊരു മമ്മൂട്ടി വിറകുകള്‍ കൊണ്ടുള്ള പൃഥ്വിരാജ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് മഞ്ജു വാര്യര്‍…അങ്ങനെ ഡാവിഞ്ചി അത്ഭുതപ്പെടുത്തിയ കരവിരുതുകള്‍ നിരവധിയാകുന്നു.ഇപ്പോൾ മീനുകള്‍ കൊണ്ട് മുഖ്യമന്ത്രിയെ തീര്‍ത്തിരിക്കുകയാണ് ഈ കലാകാരന്. 38 ഇനം കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ രൂപമൊരുക്കിയി രിക്കുന്നത്.
തൃശൂര്‍ കയ്പമംഗലത്തെ അഴീക്കോടാണ് സംസം എന്ന പേരുള്ള വള്ളത്തിന്റെ മുന്‍വശത്തായി 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ചു അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. 300 കിലോയിലധികം മത്സ്യങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. ചെമ്മീന്‍, മാന്തള്, ക്ലാത്തി എന്നിവ ഉപയോഗിച്ചാണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയത്. നീളമേറിയ വാളയാണ് തലമുടിയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. തെരണ്ടി, ചെമ്മീന്‍, കക്ക എന്നിവയാണ് മൂക്കിന്റെ രൂപത്തിനായി ഉപയോഗിച്ചത്. ചെമ്മീന്‍, കക്ക, കിളിമീന്‍,കടല്‍ ഞണ്ട്, എന്നി മീനുകളാണ് നെറ്റി, മുഖം, ചുണ്ട് എന്നിവയ്ക്ക് നിറം നല്‍കിയത്. അയല, മത്തി,വാള, മുള്ളന്‍, എന്നിവ ഉപയോഗിച്ച് ഷര്‍ട്ട് ഒരുക്കിയ സുരേഷ് വലിയ ബ്രാലുകള്‍ ഉപയോഗിച്ചാണ് ബോര്‍ഡര്‍ വരച്ചത്. എട്ടു മണിക്കൂര്‍ സമയമെടുത്താണ് കലാസൃഷ്ടി പൂര്‍ത്തിയാക്കിയത്. ഡാവിഞ്ചിയുടെ ഫേസ്ബുക്ക് കുറിപ്പ്.
മത്സ്യ ചിത്രം തീർത്ത് മുഖ്യമന്ത്രിക്ക് ആദരം. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് മുപ്പത്തിഎട്ട് തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടൽ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും ഉപയോഗിച്ച് വള്ളത്തിന്റെ മുൻവശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ചു അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. രാത്രി രണ്ട് മണിയോടെ ആരംഭിച്ച ചിത്രരചന പൂർത്തിയാവാൻ എട്ട് മണിക്കൂർ വേണ്ടി വന്നു. മത്സ്യത്തൊഴിലാളികളായ ഷിഹാബ് കാവുങ്ങൾ, റാഫി പി എച്ച്, ശക്തിധരൻ,അഷറഫ് പുവ്വത്തിങ്കൽ എന്നിവരും കൂടാതെ വള്ളത്തിലെ ജീവനക്കാരും സുരേഷിന്റെ സഹായികളായ ,ഫെബിതാടി,രാകേഷ്,ഷെമീർ പതിയാശ്ശേരി, പള്ളത്ത് ക്യാമറാമാൻ സിംബാദ് എന്നിവരും ചിത്രം തീർക്കാൻ കൂടെ ക്കൂടിയിരുന്നു.