ദേശീയപാത നിര്‍മാണം: കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് സ്ഥിരസംഭവം.
ദേശീയപാതയുടെ പുനര്‍നിര്‍മാണത്തിനിടെ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് സ്ഥിരം സംഭവമാകുന്നു. കഴിഞ്ഞദിവസം ഉമയനല്ലൂര്‍ പട്ടരുമുക്കിനടുത്ത് നിര്‍മാണപ്രവര്‍ത്തനത്തിനിടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം ആണ് പാഴായത്.ഇതുമൂലം പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളമാണ് ഇല്ലാതായത് . വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനാലാണ് പൈപ്പുകള്‍ പൊട്ടുന്നത്. ഇതിനുമുമ്ബും നിരവധിതവണ ഉമയനല്ലൂര്‍ ഭാഗത്ത് കുടിവെള്ള പൈപ്പുകള്‍ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞമാസം ചാത്തന്നൂര്‍ ഊറാംവിളയില്‍ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പുപൊട്ടി നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.