കുടിവെള്ളം പാഴാകുന്നു; ജനപ്രതിനിധികളും നാട്ടുകാരും നിരവധി തവണ പരാതിപ്പെട്ടി ട്ടും പരിഹാരമുണ്ടായില്ല
ജല അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം ഒരുവര്‍ഷ കാലമായി കുടിവെള്ളം പാഴാകുന്നു. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് സമീപം കാവല്‍പ്പുര ജങ്ഷനിലും ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപവുമാണ് കുടിവെള്ളം പാഴായി പോകുന്നത്.ജനപ്രതിനിധികളും നാട്ടുകാരും നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല ശാസ്താംകോട്ടയില്‍ നിന്ന് ചവറയിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന വലിയ പൈപ്പുകളിലെ തകരാറുമൂലമാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.
കാവല്‍പ്പുര ജങ്ഷനില്‍ രണ്ട് പൈപ്പുകള്‍ തമ്മില്‍ സന്ധിക്കുന്ന ചേംബറിലെ തകരാറും ക്ഷേത്രത്തിന് സമീപത്ത് െപെപ്പ് പൊട്ടിയുമാണ് ജലം പാഴാകുന്നത്. തുടര്‍ച്ചയായി വെള്ളം ഒഴുകി ഇവിടെ റോഡും തകര്‍ന്നിട്ടുണ്ട്. ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെ ഇതുമൂലം വലയുകയാണ്.
ശാസ്താംകോട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്ബോള്‍ ചവറയിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് ഒഴിയുന്നതായും ആക്ഷേപം ഉണ്ട്. അടിയന്തരപരിഹാരം ഉണ്ടാകാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.